കോലഞ്ചേരി : എം.ഒ.എസ്.സി. മെഡിക്കൽ കോളേജിലെ ലഹരിവിമുക്തികേന്ദ്രം ലഹരിവിരുദ്ധ മാസാചരണം നടത്തി. വിവിധ കേന്ദ്രങ്ങളിൽ പെരുമ്പാവൂർ സാംസ്‌കാരിക വേദിയുടെ സഹകരണത്തോടെ സെമിനാറുകളും ബോധവത്ക്കരണവും നടത്തി. സമാപന സമ്മേളനം ജില്ലാ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ കെ. ചന്ദ്രപാലൻ ഉദ്ഘാടനം ചെയ്തു. ആശുപത്രി സെക്രട്ടറി ജോയി.പി.ജേക്കബ് അദ്ധ്യക്ഷനായി. മനോരോഗ വിഭാഗം മേധാവി ജോസഫ് വർഗീസ്, പ്രൊജക്ട് ഡയറക്ടർ ഫ്രാൻസിസ് മൂത്തേടൻ, കൗൺസിലർ എൻ.എസ്. നിമ എന്നിവർ പ്രസംഗിച്ചു.