കോലഞ്ചേരി : ഭാരത് പെട്രോളിയം കോർപ്പറേഷന്റെ കോലഞ്ചേരി മേഖലയിലെ വീടുകളിൽ ഗ്യാസ് സുരക്ഷാ പരിശോധന തുടങ്ങി. കൺസ്യൂമർ ബുക്ക്, റേഷൻ കാർഡ്, എസ്.വി പേപ്പർ എന്നിവയിൽ ഏതെങ്കിലും ഒന്ന് പരിശോധകനെ ബോദ്ധ്യപ്പെടുത്തണം. 177 രൂപ ഫീസ് നൽകണമെന്ന് അധികൃതർ അറിയിച്ചു. വിശദവിവരങ്ങൾക്ക് ഫോൺ: 9349031771.

.