കോലഞ്ചേരി : പൂത്തൃക്ക ഗ്രാമപഞ്ചായത്തിൽ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുമെത്തി പ്ലാസ്​റ്റിക് ശേഖരിക്കുന്ന നടപടി തുടങ്ങി. പഞ്ചായത്തിൽ രൂപവത്കരിച്ച ദ്രുതകർമ്മസേനയിലെ അംഗങ്ങളാണ് കോലഞ്ചേരി, ചൂണ്ടി, പൂത്തൃക്ക മീമ്പാറ എന്നിവിടങ്ങളിലെ കടകളിൽ നിന്നും പഞ്ചായത്തിലെ എല്ലാ ഭാഗങ്ങളിലെ വീടുകളിൽ നിന്നും പ്ലാസ്​റ്റിക് ശേഖരിക്കുന്നത്. വീടുകളിൽ മാസത്തിൽ ഒരു തവണ ശേഖരിക്കുന്നതിന് 30 രൂപയും വ്യാപാര സ്ഥാപനങ്ങളിൽ 50 രൂപയുമാണ് നൽകേണ്ടത്. ശേഖരിക്കുന്ന പ്ലാസ്​റ്റിക് തരം തിരിച്ച് ക്ലീൻ കേരള മിഷന് കൈമാറും. കോലഞ്ചേരിയിൽ പദ്ധതിയുടെ ശേഖരണം പ്രസിഡന്റ് ഷിജി അജയൻ ഉദ്ഘാടനം ചെയ്തു.