കൊച്ചി: ന്യൂറോളജി വിദഗ്ദ്ധരുടെ അന്താരാഷ്ട്ര സമ്മേളനം 'മൺസൂൺ സമ്മിറ്റ് 2019' ഗ്രാന്റ് ഹയാത്തിൽ ആരംഭിച്ചു. ന്യൂറോളജിയിലെ തീവ്രപരിചരണം, ജനിതക ന്യൂറോ മസ്‌കുലാർ രോഗങ്ങൾ എന്നീ വിഷയങ്ങളിൽ ശില്പശാലയോടെയാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്. ശിൽപശാലകളുടെ ഉദ്ഘാടനം ഓർഗനൈസിംഗ് ചെയർമാൻ ഡോ. കെ.എ സലാം നിർവ്വഹിച്ചു. കെ.എ.എൻ പ്രസിഡന്റ് ഡോ. പി. എ മുഹമ്മദ് കുഞ്ഞ്, ഡോ.സുരേഷ് ചന്ദ്രൻ സി.ജെ, ഡോ. വിനയൻ കെ.പി, ഡോ. വി.ജി. പ്രദീപ് കുമാർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
കേരള അസോസിയേഷൻ ഒഫ് ന്യൂറോളജിസ്റ്റ് (കെ.എ.എൻ) ആണ് മൂന്നു ദിവസത്തെ സമ്മേളനത്തിന്റെ സംഘാടകർ.