കൊച്ചി : വരാപ്പുഴ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ വ്യാജ വോട്ടർമാരെ ഉൾപ്പെടുത്തിയെന്ന ഹർജിയിൽ ആരോപണ വിധേയരായ 1255 വോട്ടർമാരുടെ വോട്ടുകൾ പ്രത്യേകം പെട്ടിയിൽ സൂക്ഷിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാൽ നടപടിക്രമങ്ങളിൽ കോടതി ഇടപെടരുതെന്ന സുപ്രീം കോടതിയുടെ നിർദ്ദേശമുള്ളതിനാൽ നാളെ (ഞായർ)​ നടക്കുന്ന തിരഞ്ഞെടുപ്പിൽ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വോട്ടർപട്ടികയിലെ ക്രമക്കേടു ചൂണ്ടിക്കാട്ടി സി.പി.എം ആലങ്ങാട് ഏരിയ കമ്മിറ്റിയംഗവും ബാങ്ക് ഭരണ സമിതി തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയുമായ വി.പി. ഡെന്നി നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.