പറവൂർ : എറണാകുളം സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയിലെ സ്നേഹത്തൽ മെഡിക്കൽ സംഘം ഇന്ന് പറവൂർ നഗരസഭ പ്രദേശത്തെ അർബുദരോഗിക്കൾക്ക് സൗജന്യ മരുന്നു ചികിത്സയും നൽകും. വൈകിട്ട് മൂന്നിന് ചേന്ദമംഗലം പാലിയം കനിവ് പാലിയേറ്റീവ് കേന്ദ്രത്തിൽ ക്യാമ്പ് നടത്തും. ഓങ്കോളജിസ്റ്റ് ഡോ. സി.എൻ. മോഹനനാണ് മെഡിക്കൽ സംഘത്തിന് നേതൃത്വം നൽകുന്നത്.