കൊച്ചി: പുതുപ്പള്ളിപ്രം കൂനംതൈ ശ്രീസുബ്രഹ്മണ്യ ക്ഷേത്രത്തിൽ 17 മുതൽ 23 വരെ ഗുരുദേവ ഭാഗവത സപ്താഹ യജ്ഞവും ഗുരുദേവ സഹസ്രനാമാർച്ചനയും നടക്കുമെന്ന് അഡ്മിനിസ്‌ട്രേറ്റർ കെ.പി. ശിവദാസ് അറിയിച്ചു. ഭക്തജനങ്ങൾക്ക് ഗുരുദേവന്റെ ജീവിതകഥ പറയാം. ഗുരുദേവ ദർശനങ്ങളെ കുറിച്ച് അഭിപ്രായങ്ങൾ പങ്കുവയ്ക്കാം. രാവിലെ പത്തരയ്ക്ക് തുടങ്ങി ഉച്ചയ്ക്ക് ഒന്നരയ്ക്ക് സമാപിക്കും. ഗുരുദേവ പ്രതിഷ്ഠ മെമ്മോറിയൽ ഹാളിൽ നടക്കുന്ന സപ്താഹ യജ്ഞത്തിൽ സുകുമാരി പുഷ്‌ക്കരൻ യജ്ഞാചാര്യയാകും.