കൊച്ചി : എറിയാട് അബ്ദു വധക്കേസിൽ ചോദ്യം ചെയ്യാൻ സി.ബി.ഐ കസ്റ്റഡിയിൽ വാങ്ങിയ എസ്.എൻ. പുരം സ്വദേശി ഇ.എ. സിഹാറിനെ ചോദ്യം ചെയ്യലിനുശേഷം ഇന്നലെ തിരിച്ചു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊലപാതകത്തിനുശേഷം വിദേശത്തേക്ക് കടന്ന ഇയാൾ 12 വർഷങ്ങൾക്കുശേഷം കേരളത്തിൽ മടങ്ങിയെത്തി അന്വേഷണ സംഘത്തിന് കീഴടങ്ങിയത്. 2006ഡിസംബർ 14 നാണ് അബ്ദു കൊല്ലപ്പെട്ടത്. പി.എ. മുഹമ്മദ്, പി.കെ. അബ്ദുൾ കരീം, സിഹാർ എന്നീ പ്രതികൾ ചേർന്നാണ് ഇയാളെ കൊലപ്പെടുത്തിയതെന്നും റിയൽ എസ്റ്റേറ്റ് ഇടപാടുകളിലെ തർക്കമാണ് കൊലക്ക് കാരണമെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.