കൊച്ചി: കേരളകൗമുദി കോട്ടയം ലേഖകൻ രാകേഷ് കൃഷ്ണയ്ക്ക് പുരസ്‌കാരം. ഭിന്നശേഷിക്കാർക്കായുള്ള ആർ.പി.ഡബ്‌ള്യു.ഡി ആക്ട് നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട വാർത്താ റിപ്പോർട്ടിംഗിന് ഇന്ത്യൻ അസോസിയേഷൻ ഒഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കേരള ഘടകം ഏർപ്പെടുത്തിയ മാദ്ധ്യമ പുരസ്കാരത്തിനാണ് രാകേഷ് കൃഷ്ണ അർഹനായത്.
പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്കാരം. ഇന്ത്യൻ അസോസിയേഷൻ ഒഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കേരള ഘടകം അമൃത മെഡിക്കൽ കോളേജിലെ ക്ലിനിക്കൽ സൈക്കോളജി വിഭാഗം എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ 14ന് കൊച്ചി അമൃത മെഡിക്കൽ കോളേജിൽ നടക്കുന്ന റീഹാബിലിറ്റേഷൻ കൗൺസിൽ ഒഫ് ഇന്ത്യ അക്രഡിറ്റഡ് ദേശീയ കോൺഫറൻസിന്റെ സമാപനസമ്മേളനത്തിൽ കേരള സ്റ്റേറ്റ് ഡിസെബിലിറ്റി കമ്മിഷണർ ഡോ.ജി.ഹരികുമാർ പുരസ്‌കാരം നൽകും. കോട്ടയം മൂലവട്ടം ഇഞ്ചക്കിടങ്ങിൽ ഇ.എൻ രാധാകൃഷ്ണന്റെയും ശശികലയുടെയും മകനാണ് രാകേഷ് കൃഷ്ണ. ഭാര്യ : അശ്വതി എസ് . മകൾ: അതിരഥ ആർ. കൃഷ്ണ