കൊച്ചി : അഭിമന്യു വധക്കേസിൽ പ്രതിയായ മരട് സ്വദേശി തൻസീൽ (25) സമർപ്പിച്ച ജാമ്യ ഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തിങ്കളാഴ്ച പരിഗണിക്കും. കേസിൽ ഒളിവിലായിരുന്ന അഞ്ചാം പ്രതി തൻസീൽ പിന്നീട് കീഴടങ്ങുകയായിരുന്നു. മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ്.എഫ്.ഐ നേതാവുമായിരുന്ന അഭിമന്യുവിനെ പ്രതികൾ 2018 ജൂലായ് രണ്ടിനാണ് കുത്തിക്കൊലപ്പെടുത്തിയത്.