കൊച്ചി: ഉദയംപേരൂർ കൊച്ചുപള്ളി ജംഗ്ഷന് സമീപമുള്ള കാനയിലേക്ക് സെപ്ടിക് ടാങ്ക് മാലിന്യം തള്ളുന്നതായി പരാതി. പ്രദേശവാസികളുടെ പരാതിയെ തുടർന്ന് കാനയിലേക്കുള്ള പെപ്പ് അടയ്ക്കണമെന്ന് വാർഡ് മെമ്പർ നിർദേശം നൽകിയെങ്കിലും നടപ്പാക്കാത്ത സാഹചര്യത്തിൽ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കൊച്ചുപള്ളി നിവാസികകൾ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി.