കൊച്ചി: തേവര എസ്.എച്ച് കോളേജിൽ വിവിധ പി.ജി കോഴ്സുകളിൽ എസ്.സി, എസ്.ടി വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഓൺലൈൻ അപേക്ഷ സമർപ്പിച്ചിട്ടുള്ള ഒ.ഇ.സി വിദ്യാർത്ഥികൾ തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ ഹാജരാകണം. ഇതിനുശേഷവും ഒഴിവുകൾ നികത്തപ്പെട്ടില്ലെങ്കിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ള ജനറൽ വിഭാഗത്തിലുള്ള വിദ്യാർത്ഥികളെ പരിഗണിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.