പെരുമ്പാവൂർ : ബി.ജെ.പി. ഭരണത്തിൽ രാജ്യത്ത് ജനാധിപത്യവും ഭരണഘടനയും വെല്ലുവിളി നേരിടുകയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻപറഞ്ഞു.ഇടതുപക്ഷപാർട്ടികളുടെ ഐക്യമാണ് രാജ്യം നേരിടുന്ന അതീവഗുരുതരമായപ്രതിസന്ധിക്ക് പരിഹാരം.പുല്ലുവഴിയിൽ പി.കെ.വി. അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കാനം.പി.കെ.വി.യുടെ 14 ാം ചരമവാർഷികാചരണത്തിന്റെ ഭാഗമായി പുല്ലുവഴിയിലെ കാപ്പിള്ളി തറവാട് മുറ്റത്തെ സ്മൃതികുടീരത്തിൽ പാർട്ടി നേതാക്കളും കുടുംബാംഗങ്ങളും പുഷ്പാർച്ചന നടത്തി. തുടർന്ന് ചേർന്ന അനുസ്മരണ സമ്മേളനത്തി​ൽ സി.പി.ഐ ജില്ലാസെക്രട്ടറി പി.രാജു അദ്ധ്യക്ഷനായിരുന്നു. സി.പി.ഐ ദേശീയ എക്‌സിക്യുട്ടീവ് അംഗം കെ.ഇ.ഇസ്മായിൽ, മഹിളാസംഘം സംസ്ഥാനപ്രസിഡണ്ട് കമലാസദാനന്ദൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ.കെ.അഷറഫ്, ബാബുപോൾ, അഡ്വ.കെ.എൻ.സുഗതൻ, എസ്.ശ്രീകുമാരി, സി.പി.ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ.എൻ.സി.മോഹനൻ, ഏരിയസെക്രട്ടറി പി.എം.സലിം, എൽദോ എബ്രഹാം എം.എൽ.എ, ശ്രീമൂലനഗരം മോഹനൻ, കെ.എം.ദിനകരൻ, സി.വി.ശശി, പി.കെ.സോമൻ തുടങ്ങി​യവർ പ്രസംഗിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.പി.റെജിമോൻ എന്നിവർ പ്രസംഗിച്ചു.