care-home-kunjithi-bank-
കുഞ്ഞിത്തൈ സർവീസ് സഹകരണ ബാങ്ക് കെയർഹോം പദ്ധതിയിൽ സൗമിനി രമണന് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം ബാങ്ക് പ്രസിഡന്റ് ടി.കെ. ബാബു നിർവഹിക്കുന്നു.

പറവൂർ : കെയർഹോം പദ്ധതയിൽ കുഞ്ഞിത്തൈ സർവീസ് സഹകരണ ബാങ്ക് വടക്കേക്കര പഞ്ചായത്തിലെ പതിനേഴാം വാർഡ് കുഞ്ഞിത്തൈയിൽ സൗമിനി രമണന് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം ബാങ്ക് പ്രസിഡന്റ് ടി.കെ. ബാബു നി‌ർവഹിച്ചു. വാർഡ് മെമ്പർ സി.ബി. ബിജു അദ്ധ്യക്ഷത വഹിച്ചു. അനിൽ ഏലിയാസ് മുഖ്യപ്രഭാഷണം നടത്തി. ബാങ്ക് വൈസ് പ്രസിഡന്റ് ജോജ്ജ് തച്ചിലകത്ത്, സെക്രട്ടറി ടി.എൻ. ലസിത, സഹകരണ ഇൻസ്പെക്ടർ ഹേമലത, ബാങ്ക് ഭരണസമിതിയംഗങ്ങളായ എ.എസ്. രാകേഷ്, ശ്യാംലാൽ പടന്നയിൽ, ലെനിൻ കലാധാരൻ തുടങ്ങിയവർ സംസാരിച്ചു.