കൊട്ടുവള്ളിക്കാട് തറേപ്പറമ്പ് ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനത്തോടനുബധിച്ച് നടന്ന നാരായണീയ പാരായണ സപ്താഹം മൂത്തകുന്നം എച്ച്.എം.ഡി.പി സഭ സെക്രട്ടറി ടി.എസ്. ബിജിൽ കുമാർ ഉദ്ഘാടനം ചെയ്യുന്നു.
പറവൂർ : കൊട്ടുവള്ളിക്കാട് തറേപ്പറമ്പ് ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു. തന്ത്രി സത്യപാലൻ, മേൽശാന്തി ചെട്ടിക്കാട് സജീവ് എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. നാരായണീയ പാരായണം, അമൃതഭോജനം, ദീപക്കാഴ്ച, തിരുനടയിൽ നാമജപം തുടങ്ങിയവ നടന്നു.