പറവൂർ : ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി മാഞ്ഞാലി വിജ്ഞാപോഷിണി വായനശാലയുടെ നേതൃത്വത്തിൽ ആരംഭിച്ചു. വായനശാല അങ്കണത്തിൽ മാഞ്ഞാലി സർവീസ് സഹകരണ ബാങ്ക് പ്രസി‌ഡന്റ് എം.എം. റഷീദ് ഉദ്ഘാടനം ചെയ്തു. എൻ.എസ്. സദാനന്ദൻ, വി.എം. ഹാരിസ്, സബിത നാസർ, സുരേഖ സുരേഷ്, വി.എസ്. രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.