കോതമംഗലം: എസ്എൻഡിപി യോഗം പനങ്കര ശാഖയുടെ വാർഷിക പൊതുയോഗവും ഭരണ സമിതി തി​രഞ്ഞെടുപ്പും ഇന്ന് രാവിലെ 10ന് ശാഖാ ഹാളിൽ നടക്കും. യൂണിയൻ പ്രസിഡന്റ് അജി നാരായണൻ അദ്ധ്യക്ഷത വഹിക്കുന്ന പൊതുയോഗം യൂണിയൻ സെക്രട്ടറി പി.എ.സോമൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ യോഗം ബോർഡ് അംഗം സജീവ് പാറയ്ക്കൽ മുഖ്യ പ്രഭാഷണം നടത്തും.ശാഖാ പ്രസിഡന്റ് ഷാജൻ ഇടയ്ക്കാട്ട്, സെക്രട്ടറി ടി​.വി.വിജയൻ തുടങ്ങിയവർ സംസാരിക്കും.