കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിൽ രാമായണ മാസാചരണത്തോടനുബന്ധിച്ച് "ഭാവയാമി രഘുരാമം "എന്ന പേരിൽ പ്രഭാഷണപരമ്പര നടത്തും. 17 ന് വൈകിട്ട് ആറിന് നടി ശാരദ ഉദ്‌ഘാടനം ചെയ്യും.ക്ഷേത്രസമിതി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷനാകും. കൊച്ചിൻ ദേവസ്വംബോർഡ് പ്രസിഡന്റ് എ.ബി.മോഹനൻ, ബോർഡ് മെമ്പർ എം.കെ.ശിവരാജൻ,പ്രൊഫ.സി.എം.മധു എന്നിവർ മുഖ്യാതിഥികളാകും.ഡോ.കെ.എസ്.രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും.ദിവസവും വൈകിട്ട് ആറു മുതൽ ക്ഷേത്രകൂത്തമ്പലത്തിലാണ് പ്രഭാഷണം.