മുവാറ്റുപുഴ: പായിപ്ര ഗവ യു പി സ്കൂളിലെ പി.ടി.എ വാർഷിക പൊതുയോഗം വാർഡ് മെമ്പർ പി.എസ്.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.ഇ നൗഷാദ് അദ്ധ്യക്ഷത വഹിച്ചു .കെ.എം നൗഫൽ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പായിപ്ര കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികൾക്കും,യു.എസ്.എസ് സ്കോളർഷിപ്പ് നേടിയ കുട്ടിക്കുമുള്ള ഉപഹാരങ്ങൾ പഞ്ചായത്ത് മെമ്പർ നസീമ സുനിൽ വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് സി.എൻ കുഞ്ഞുമോൾ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.കൊച്ചിൻ ഷിപ്പിയാർഡ് സി.എസ്.ആർ. ഡെപ്യൂട്ടി മാനേജർ എ.കെ.യൂസഫ് പൊതുവിദ്യാലയങ്ങളുടെ പ്രസക്തി എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു..സി.എ അമ്മിണി നന്ദി പറഞ്ഞു. .പിടിഎ ഭാരവാഹികളായി സിറാജുദ്ദീൻ മൂശാരിമോളം (പ്രസിഡന്റ്), നസീമ സുനിൽ (വൈസ് പ്രസിഡന്റ്),നിഷ മുഹമ്മദ് (മാതൃസംഘം ചെയർപേഴ്സൺ) പി.ഇ.നൗഷാദ്,പി.എം. നവാസ്, എസ്.എം.റഫീഖ് തങ്ങൾ, എ.കെ.യൂസുഫ്, അൻസി ഷെബീർ, ഹംസ മലയിൽ, രാജി സുമേഷ് (എക്സിക്യൂട്ടീവ് കമ്മിറ്റി) എന്നിവരെതിരഞ്ഞെടുത്തു.