kissan-sabha
മൂവാറ്റുപുഴയിൽ നടന്ന അഖിലേന്ത്യ കിസാൻ സഭ ജില്ലാ കൺവെൻഷൻ കേരഫെഡ് ചെയർമാൻ അഡ്വ.ജെ.വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്യുന്നു.ടി.എം. ഹാരിസ്, ബാബുപോൾ, രമശിവശങ്കരൻ, പി..കെ. ബാബുരാജ് എന്നിവർ സമീപം

മൂവാറ്റുപുഴ: പ്രളയാനന്തര കേരളത്തിന്റെ പുനർ നിർമ്മാണ പക്രിയയിൽ കർഷകർ മുന്നിട്ടിറങ്ങണമെന്ന് അഖിലേന്ത്യ കിസാൻ സഭ സംസ്ഥാന പ്രസിഡന്റും, കേരഫെഡ് ചെയർമാനുമായ അഡ്വ.ജെ. വേണുഗോപാലൻ നായർ പറഞ്ഞു. മൂവാറ്റുപുഴയിൽ നടന്ന അഖിലേന്ത്യ കിസാൻ സഭ ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കിസാൻ സഭ ജില്ലാ വൈസ് പ്രസിഡന്റ് കെ.എ.സുധി അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ ടി.എം.ഹാരിസ് സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി കെ.എം.ദിനകരൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. എൽദോ എബ്രഹാം എം.എൽ.എ, മുൻഎം.എൽ.എ ബാബുപോൾ, ജില്ല പഞ്ചായത്ത് അംഗം എൻ.അരുൺ, കിസാൻ സഭ ദേശീയ കൗൺസിൽ അംഗം രമ ശിവശങ്കരൻ, മൂവാറ്റുപുഴ നഗരസഭ വൈസ്‌ചെയർമാൻ പി.കെ.ബാബുരാജ്, സംഘാടക സമിതി കൺവീനർ വി.എം.തമ്പി എന്നിവർ സംസാരിച്ചു.