education
അക്മൽ സാകിയയെ മുസ്ലിം ലീഗ് ജില്ലാപ്രസിഡന്റ് കെ എം അബ്ദുൽ മജീദ് മൊമന്റോ നൽകി ആദരിക്കുന്നു ,പി എ ബഷീർ ,നാസർ പുതിയേടത്തു,വി ഇ നാസർ ,അഷറഫ് ചെളികണ്ടം ,ഷാഫി മുതിരക്കാലയിൽ എന്നിവർ സമീപം ...


മൂവാറ്റുപുഴ:അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഉന്നത വിജയം നേടിയ പേഴക്കാപ്പിള്ളി സ്വദേശി ചെളികണ്ടത്തിൽ അഷറഫിന്റെ മകൾ അക്മൽ സാകിയയെ മുസ്ലിം ലീഗ് പായിപ്ര ഡിവിഷൻ കമ്മിറ്റിആദരിച്ചു. 490 റാങ്ക് നേടി അഭിമാനകരമായ വിജയമാണ്അക്മൽ സാകിയ നേടിയത്. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ എം അബ്ദുൽ മജീദ് റാങ്ക് ജേതാവിന് ഉപഹാരം നൽകി. മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് പി എ ബഷീർ മുഖ്യ പ്രഭാഷണം നടത്തി.ഡിവിഷൻ പ്രസിഡന്റ് വി ഇ നാസർ അദ്ധ്യക്ഷത വഹിച്ചു. ഡിവിഷൻ ജനറൽ സെക്രട്ടറി നാസർ പുതിയേടത്തു സ്വാഗതം പറഞ്ഞു .മുസ്ലിം ലീഗ് ഡിവിഷൻ ഭാരവാഹികളായ ഷാഫി മുതിരക്കാലയിൽ,മുഹമ്മദ് പി എം പുള്ളിച്ചലിൽ ,വി എം ബഷീർ ,നൗഷാദ് എള്ളുമല,ലത്തീഫ് ഹാജി,കെ കെ ബഷീർ ,അഷ്‌റഫ് ചെളികണ്ടം ,അലി ചെളികണ്ടം,നാസർ അക്കോത് എന്നിവർ പ്രസംഗിച്ചു.