കൊച്ചി : എസ്.എൻ.ഡി.പി യോഗം പള്ളുരുത്തി വലിയപുല്ലാര വടക്ക് 1368 -ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ ഡോ. സി.കെ. ജയങ്കർ അനുസ്മരണ സമ്മേളനം നടത്തി. സുവർണ്ണ ജൂബിലി മന്ദിരത്തിൽഎസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി ഇ.കെ. മുരളീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഡോ. ഭാമ ജയങ്കർ ഭദ്രദീപം കൊളുത്തി. ശാഖാ പ്രസിഡന്റ് കെ. ആർ. അംബുജൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ കൗൺസിലർ പി.എസ്. സൗഹാർദ്ദൻ, വനിതാ സംഘം പ്രസിഡന്റ് ഭാനുമതി ടീച്ചർ, ഡോ. സി.ജെ. ജഗതി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി എ.എസ്. ദിനേശൻ, വൈസ് പ്രസിഡന്റ് എ.ഡി. സുധാകരൻ, കുടുംബ യൂണിറ്റ് ചെയർമാൻമാരായ കെ.ജെ. ജെനീഷ്, ടി.പി. കിഷോർ കുമാർ, എ.എസ്. സാബു, കെ.എസ്. ഭരതൻ, ബി. മോഹനൻ, പ്രിയ രാജീവ് തുടങ്ങിയവർ പ്രസംഗിച്ചു.