വൈപ്പിൻ: ഹഡ്‌കോകുടിവെള്ള പദ്ധതി പ്രകാരം വൈപ്പിൻ മേഖലക്ക് അനുവദിക്കപ്പെട്ട അളവിൽ വെള്ളം എത്തിക്കുന്നതിന് നടപടി സ്വീകരിക്കാമെന്ന് ജലവിഭവ വകുപ്പ് ഉറപ്പ് നൽകി. വൈപ്പിനിലെ മിക്കവാറും പഞ്ചായത്തുകളിൽ കുടിവെള്ളക്ഷാമം പതിവായതിനെത്തുടർന്ന് എസ്.ശർമ്മ എം.എൽ.എ വിളിച്ചു ചേർത്ത യോഗത്തിലാണ് ജലവിഭവ വകുപ്പ് ചീഫ് എൻജിനീയർ ഉറപ്പ് നൽകിയത്. എന്നാൽ ഇതിനു വിരുദ്ധമായി ഇതരപ്രദേശങ്ങലിലേക്ക് ശുദ്ധജലം വഴിതിരിച്ചുവിടുന്നതായ ആക്ഷേപമുണ്ട്. ഇക്കാര്യം ഗൗരവതരമായിപരിശോധിച്ച് ആവശ്യമായ തുടർ നടപടിസ്വീകരിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. പമ്പിംഗ് സമയം കൃത്യമായി പരിശോധിച്ച് നിശ്ചിത അളവിൽ വെള്ളം എത്തിക്കുന്നതിനും ഇക്കാര്യം കൃത്യമായി രേഖപ്പെടുത്തുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. നിർമ്മാണം തടസ്സപ്പെട്ടുകിടക്കുന്ന ശുദ്ധജല ടാങ്കുകളുടെ പ്രവൃത്തികൾ പുതുതായി ടെണ്ടർ ചെയ്തതായും ഞാറക്കൽ റസ്റ്റ് ഹൗസിൽ വച്ചു ചേർന്ന അവലോകനയോഗത്തിൽ ചീഫ് എൻജിനീയർ സുധീർ.ടി.എസ്,സൂപ്രണ്ടിങ്ങ് എൻജിനീയർ പ്രീതിമോൾ എന്നിവർ പങ്കെടുത്തു.
#ഹഡ്‌കോ പദ്ധതി വിഭാവനം ചെയ്തതു തന്നെ വൈപ്പിൻ മേഖലയിൽ കുടിവെള്ളം എത്തിക്കുക എന്നത് തന്നെയാണ് ഉദ്ദേശം
എസ്.ശർമ്മ എം.എൽ.എ.
#ആഗസ്റ്റ് ആദ്യവാരത്തോടെ പുനർനിർമ്മാണം നടത്തും.