വൈപ്പിൻ: വൈപ്പിൻ മണ്ഡലം വെളിച്ചം പദ്ധതിയുടെ ഭാഗമായി നിർധന വിദ്യാർത്ഥികൾക്കായി നടപ്പാക്കി വരുന്ന സൗജന്യ മെഡിക്കൽ,എൻജിനീയറിങ്ങ് എൻട്രൻസ് കോച്ചിങ്ങ് പദ്ധതിയിലേക്ക് അപേക്ഷകൾ ജുലൈ 19 വരെ സ്വീകരിക്കുമെന്ന് എസ്.ശർമ്മ എംഎൽഎ അറിയിച്ചു. അപേക്ഷകർ വൈപ്പിൻ നിയോജക മണ്ഡലത്തിലെ താമസക്കാരായ വിദ്യാർത്ഥികളായിരിക്കണം. താത്പര്യമുള്ളവർ വെള്ളപ്പേപ്പറിൽ എഴുതിത്തയ്യാറാക്കിയ അപേക്ഷയോടൊപ്പം എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെ പകർപ്പ്,റേഷൻ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം എംഎൽഎ ഓഫീസിൽ എത്തിക്കണം.അപേക്ഷകർക്കായി ഒബ്ജക്ടീവ് മാതൃകയിലുള്ള എഴുത്തുപരീക്ഷ ഉണ്ടായിരിക്കുന്നതാണ്.