വൈപ്പിൻ: കാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഗൃഹനാഥൻ ചികിത്സക്കായ് സഹായം തേടുന്നു. എടവനക്കാട് അണിയൽ എട്ടാംവാർഡിൽ താമസിക്കുന്ന തോട്ടുങ്കര ഷാജി (50) ആണ് സഹായം തേടുന്നത്. ടൈലറിംഗ് ജോലിചെയ്ത് കുടുബം പുലർത്തികൊണ്ടിരിക്കെയാണ് മുഖത്ത് കാൻസർ പിടിപെട്ട് ഗുരുതരാവസ്ഥയിലായത്. 18മാസത്തിലേറെയായി തിരുവനന്തപുരം ആർസിസിയിലാണ് ചികിത്സ. കുടുംബത്തിലുള്ള സ്വർണ്ണാഭരണങ്ങൾ ഉൾപ്പെടെ മുഴുവൻ വിറ്റാണ് ഇത്‌വരെ ചികിത്സ നടത്തിയത്. ഷാജി രോഗബാധിതനായതിനെ തുടർന്ന് കുടുംബം മുഴുപട്ടിണിയിലായി. ഓപ്പറേഷൻ ചെയ്ത് സുഖപ്പെടുത്താൻ എട്ട്‌ലക്ഷം രൂപയോളം ചിലവാകുമെന്നാണ് ഡോക്ടർമാർ അറിയിച്ചത്. ഇതിനായ് എടവനക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.യു ജീവൻമിത്ര രക്ഷാധികാരിയായി ഷാജി ചികിത്സാസഹായ സമിതി എന്ന കമ്മിറ്റി രൂപീകരിച്ചു. ടി.എ ജോസഫ് ചെയർമാൻ, ട്രീസ ക്ലീറ്റസ് കൺവീനർ, വി.കെ ഇക്ബാൽ ട്രഷറർഎന്നിവരങ്ങുന്ന സമിതി രൂപീകരിച്ച് യൂണിയൻ ബാങ്ക് എടവനക്കാട് ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
അക്കൗണ്ട് നമ്പർ: 741302010005723, ഐഎഫ്എസ്‌സി കോഡ് ; യുബിഐഎൻ 0574139, എംഐസിആർ കോഡ് : 682026054, ഫോൺ :8547405275.