വൈപ്പിൻ: നായരമ്പലം സുബ്രഹ്മണ്യക്ഷേത്ര ഓഫീസിൽ എത്തിയ രണ്ടംഗ സംഘം സഭാ പസിഡന്റ് രഞ്ചിത്ത് കൈതവളപ്പിലിനെ കൈയ്യേറ്റം ചെയ്തതായി പരാതി. ഓഫീസ് ജീവനക്കാരിയെ അസഭ്യം പറയുകയും കസേര അടിച്ചു തകർക്കുകയും ചെയ്തതായി ഞാറയ്ക്കൽ സി ഐയ്ക്കു നൽകിയ പരാതിയിൽ ആരോപിക്കുന്നു .സംഭവത്തിൽ സഭാകമ്മിറ്റി പ്രതിഷേധിച്ചു. അക്രമികളെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.