തൃക്കാക്കര: തൃക്കാക്കര നഗരസഭയിലെ കൗൺസിലർ അസ്മ നൗഷാദ് ആശാവർക്കർ ഇന്റർവ്യൂവിൽ പങ്കെടുത്ത് സ്വയം ഫുൾ മാർക്ക് നൽകിയ സംഭവത്തിൽ ഇന്റർവ്യൂ വീണ്ടും നടത്താൻ നീക്കം.
വീണ്ടും നടത്തണോ, കൗൺസിലറെ ഒഴിവാക്കി ഇന്റർവ്യൂവിൽ പങ്കെടുത്ത രണ്ടുപേരുടെ മികവിന്റെ അടിസ്ഥാനത്തിൽ നിയമിക്കണോയെന്ന കാര്യം നാളെ നഗര സഭ സെക്രട്ടറി പി. എസ് ഷിബു എത്തിയ ശേഷമാവും തീരുമാനിക്കുക.
കൗൺസിലർ രാജിവെക്കണം
സത്യപ്രതിജ്ഞാ ലംഘനം നടത്തിയ കൗൺസിലർ രാജിവെക്കണമെന്ന് സി .പി .എം ഏരിയ സെക്രട്ടറി വി .എ സക്കീർ ഹുസൈൻ ആവശ്യപ്പെട്ടു. നടപടി സത്യപ്രതിജ്ഞാ ലംഘനമാണ്. രാജിവെച്ചില്ലെങ്കിൽ ശക്തമായ സമരം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.