കളമശേരി : പാലാരിവട്ടം ഫ്ളൈ ഓവർ നിർമ്മാണത്തിൽ അഴിമതി ആരോപണ വിധേയനായ മുൻമന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഐ.എൻ.എൽ പ്രവർത്തകർ എം.എൽ.എ ഓഫീസിലേയ്ക്ക് മാർച്ച് നടത്തി. നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് ഷമീർ പയ്യനങ്ങാടി ഉദ്ഘാടനം ചെയ്തു. എൻ.വൈ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി ഫാദിം അമീൻ അദ്ധ്യക്ഷത വഹിച്ചു. ജയിൻ ജോസഫ്, ഷമീർ ഷംസീർ, അഷറഫ് ഉദുമ, ഷാജി സമീർ, റയ്‌ഹാൻ, ഐ.എൻ.എൽ ജില്ലാ പ്രസിഡന്റ് നജീബ് നെട്ടൂർ, കെ.എം.എ ജലീൽ, അമീൻ എന്നിവർ പ്രസംഗിച്ചു.