> അങ്കമാലി : അങ്കമാലി നഗരസഭ എൽ.ഡി.എഫ്.പാർലമെന്ററി പാർട്ടിയുടെ ആഭിമുഖ്യത്തിൽ രാഷ്ടീയ വിശദീകരണ യോഗവും, പുതിയതായി തിരഞ്ഞെടുത്ത വൈസ് ചെയർമാനായി എം.എസ് ഗിരീഷ് കുമാറിന് സ്വീകരണവും നൽകി.നായത്തോട് സ്‌കൂൾ ജംഗ്ഷനിൽ ചേർന്ന യോഗം സി.പി.ഐ (എം) ജില്ല കമ്മിറ്റി അംഗം കെ.എ.ചാക്കോച്ചൻ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർപേഴ്‌സൺ എം.എ.ഗ്രേസി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.മുൻ മന്ത്രി അഡ്വ.ജോസ് തെറ്റയിൽ ,സി.പി.ഐ.(എം) ജില്ല കമ്മിറ്റി അംഗം പി.ജെ.വർഗീസ്, സി.പി.ഐ.മണ്ഡലം സെക്രട്ടറി സി.ബി.രാജൻ ,വൈസ് ചെയർമാൻ എം.എസ്.ഗിരീഷ് കുമാർ, നഗരസഭ എൽ.ഡി.എഫ്.പാർലമെന്ററി പാർട്ടി സെക്രട്ടറി ടി. വൈ. ഏല്യാസ് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ വിനീത ദിലീപ് എന്നിവർപ്രസംഗിച്ചു.
>
>