കിഴക്കമ്പലം:പള്ളിക്കര പവർഗ്രിഡിൽ നിന്നും കളമശേരി സബ് സ്റ്റേഷനിലേക്ക് 220 കെ.വി ലൈൻ വലിക്കുന്നതിനുവേണ്ടി കളമശേരി സബ് സ്റ്റേഷനിൽ നിന്നും കിഴക്കമ്പലം സബ് സ്റ്റേഷനിലേക്ക് വരുന്ന 110 കെ.വി ലൈൻ ഓഫ് ചെയ്യുന്നതിനാൽ ഇന്ന് കിഴക്കമ്പലം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ വൈദ്യുതി വിതരണം ഭാഗീകമായി മുടങ്ങുവാനും വോൾട്ടേജിൽ കുറവ് അനുഭവപ്പെടുവാനും സാദ്ധ്യതയുണ്ടെന്ന് കിഴക്കമ്പലം സെക്ഷൻ അസി.എൻജിനീയർ അറിയിച്ചു.