ഇടപ്പള്ളി : വെള്ളക്കെട്ട് ഒഴിവാക്കാൻ നഗരസഭ അധികൃതരുടെ നേതൃത്വത്തിൽ ദേശീയ പാതയുടെ വശം വെട്ടിപൊളിച്ചത് ഉൗരാക്കുടുക്കായി. ഒരു മാസമാകാറായിട്ടും മൂടിയില്ല.അധികൃതരെ അറിയിക്കാതെ റോഡ് വെട്ടിപ്പൊളിച്ചതിനെതിരേ നിയമ നടപടി സ്വീകരിക്കാൻ പൊതുമരാമത്തവകുപ്പ് നീക്കങ്ങൾ തുടങ്ങി.
കഴിഞ്ഞ മഴയിൽ ദേശീയ പാത ഗുരുവായൂർറോഡിൽപള്ളിക്കു സമീപമാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്.നാട്ടുകാരുടെ പരാതിയെ തുടർന്ന് സ്ഥലം കൗൺസിലർ പി.ജി.രാധാകൃഷ്ണന്റെ നേതൃത്വത്തിൽ കാന എത്തിനിൽക്കുന്ന റോഡിന്റെ ഭാഗം ജെ.സി.ബി ഉപയോഗിച്ച് വെട്ടിപ്പൊളിച്ചു വെള്ളക്കെട്ട് ഒഴിവാക്കി.പണികൾക്കിയിടയിൽ ടെലിഫോൺ വയറുകൾമുറിഞ്ഞു.ഇതിന്റെ അറ്റകുറ്റപണികൾ തീർന്നാൽ കുഴി മൂടാമെന്നായിരുന്നു നഗരസഭ അധികൃതരുടെ തീരുമാനം.എന്നാൽമഴവന്നാൽ പ്രശ്നം വീണ്ടുംഗുരുതരമാകുമെന്നായി നാട്ടുകാർ.. കാനയും റോഡിന്റെ നടുവിലൂടെയുള്ള കലുങ്കും തമ്മിൽ ബന്ധിപ്പിച്ചു പുതിയ നിർമ്മാണം നടത്താൻ പൊതുമരാമത്ത് വകുപ്പിനെ സമീപിക്കാൻനഗരസഭതീരുമാനിച്ചു.ഇത് സംബന്ധിച്ച് ഉടൻ കത്ത് നൽകുമെന്ന് കൗൺസിലർ അറിയിച്ചിരുന്നു.ഏതു സമയവും ഗതാഗത തിരക്കേറിയ റോഡിൽഅപകടങ്ങൾ ഒഴിവാക്കാനായി പൊലീസ് കുഴിക്കു ചുറ്റും ബാരിക്കേഡ് വെച്ചിരിക്കുകയാണ്
റോഡ് വെട്ടിപൊളിച്ചത് പൊതുമരാമത്ത് വകുപ്പ് അറിയാതെയാണ്.ദേശീയ പാത അതോറിട്ടി നിയമനടപടി സ്വീകരിക്കും.
ആലുവഅസിസ്റ്റൻ്റ് എക്സിക്യുട്ടിവ് എൻജിനിയറെ ഇതിന് ചുമതലപ്പെടുത്തിയിട്ടുണ്ട് .റോഡ് കുഴിച്ചതു ആരാണെന്നു സംബന്ധിച്ചു കൃത്യമായ വിവരം ലഭിച്ചിട്ടില്ല
ദേശീയ പാത അതോറിട്ടി എക്സിക്യൂട്ടീവ് എൻജിനീയർ പ്രേംജിലാൽ പറഞ്ഞു.
വെള്ളക്കെട്ടിന്റെ രൂക്ഷത ആലുവയിലെ അധികൃതരെ അറിയിച്ചിരുന്നു .
അവർ എത്താതെയായതോടെയാണ് റോഡിന്റെ വശം കുഴിച്ചു വെള്ളം ഒഴുക്കാൻ നടപടിയെടുക്കേണ്ടി വന്നത്
കൗൺസിലർ പി.ജി.രാധാകൃഷ്ണൻ .ഇപ്പോഴും മഴയിൽ മുട്ടൊപ്പം വെള്ളമാണ് ഗുരുവായൂർ റോഡിലെ ബസ്‌കാത്തിരിപ്പു കേന്ദ്രത്തിനു മുൻഭാഗം.