അങ്കമാലി: പ്രളയബാധിതർക്കായി സഹകരണ വകുപ്പ് പണി തീർത്ത വീടിന്റെ താക്കോൽദാനം സഹകരണ ജോ. രജിസ്ട്രാർ ശ്രീ.എൻ.സുരേഷ് നെടുമ്പാശ്ശേരി പഞ്ചായത്തിലെ ആലയിൽ ബേബി വർഗ്ഗീസിന് നൽകി നിർവഹിച്ചു. അങ്കമാലി സർവീസ് സഹകരണ ബാങ്ക് 714 ആണ് വീട് നിർമ്മിച്ച് നൽകിയത്.ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് എം.എസ് ഗിരീഷ് കുമാർ, ടി.ജി.ബേബി, ജോസ് വർഗ്ഗീസ്, ഷോബി ജോർജ്ജ്, അസി. രജിസ്ട്രാർ ഗീത, പ്രഭാകരൻ, സെക്ര. ജോയിസ് പോൾ എന്നിവർ സന്നിഹിതരായിരുന്നു.