പുത്തൻകുരിശ്::എറണാകുളം ജില്ലാ വികലാംഗ സഹകരണ സംഘം തിരുവാണിയൂർ പഞ്ചായത്തിലെ ഭിന്നശേഷിക്കാർക്ക് മെമ്പർഷിപ്പ് വിതരണം നടത്തി. തിരുവാണിയൂർ വൈ.എം.സി .എ ഹാളിൽ നടന്ന സഹകരണ സംഘം പ്രസിഡന്റ് ഹനീഫ കുഴുപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. കുന്നത്തുനാട് എം.എൽ.എ വി പി സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംഘം സെക്രട്ടറി ബീന രാജു, സജീവൻ കെ.എ, ദേവകി പി സി, വത്സല കുഞ്ഞപ്പൻ, പി.ടി വേലായുധൻ, ലക്ഷ്മി തുടങ്ങിയവർ പ്രസംഗിച്ചു.