west-co-op-bank-ing-
പറവൂർ വെസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് വജ്രജൂബിലി ആഘോഷം വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : പറവൂർ വെസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്കിന്റെ ഒരു വർഷം നീണ്ടുനിൽകുന്ന വജ്ര ജൂബിലി ആഘോഷം തുടങ്ങി. വജ്രജൂബിലി ആഘോഷവും നവീകരിച്ച എ.സി ഓഡിറ്റോറിയവും വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം.ജെ. രാജു അദ്ധ്യക്ഷത വഹിച്ചു. വിധവകളുടെ പെൺമക്കൾക്കുള്ള വിവാഹ ധനസാഹയ വിതരണം മുൻ എം.പി. കെ.പി. ധനപാലനും, കെയർ ഹോം പദ്ധതിയിൽ ബാങ്ക് നിർമ്മിച്ച ഭവനങ്ങളുടെ താക്കോൽദാനം നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പും നിർവഹിച്ചു. മിനി ഷിബു, ഭരണ സമിതിയംഗങ്ങളായ അനു വട്ടത്തറ, വി.ജെ. ജോയ്, ബാങ്ക് സെക്രട്ടറി ടെസ്സി ജോസി പി, സഹകരണ ബാങ്ക് പ്രസിഡന്റുമാരായ ഇ.പി. ശശിധരൻ, എ.ഡി. ദിലീപ് കുമാർ, ടി.എസ്. പുഷ്കല, ടി.കെ. ഉദയഭാനു, ടി.എസ്. രാജൻ, എ.ബി മനോജ് തുടങ്ങിയവർ സംസാരിച്ചു.