മൂവാറ്റുപുഴ: നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസിൽ ആരോപണ വിധേയനായ ഇടുക്കി മുൻ എസ്.പിയുടെ പേരിൽ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് 16ന് രാവിലെ 10.30 ന് എറണാകുളം ഐ.ജി.ഓഫീസിലേക്ക് മാർച്ച് നടത്തുവാൻ കേരള കോൺഗ്രസ് ജേക്കബ് ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. മൂവാറ്റുപുഴയിൽ ചേർന്ന യോഗത്തിൽ ജില്ലാപ്രസിഡന്റ് വിൻസെന്റ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. മത്തായി മണ്ണപ്പിള്ളി, ഇ.എം. മൈക്കിൾ, ജോഷി കെ.പോൾ, ഷാജി കൂത്താട്ടുകുളം, കെ.ഒ. ജോർജ്ജ്, എൻ.എം. കുര്യൻ, ബിനോയി താണുകുന്നേൽ, ആന്റണി പാലക്കുഴി, പി.എൻ. കുട്ടപ്പൻപിള്ള അജാസ് പായിപ്ര, രാധ നാരായണൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു