കൊച്ചി: കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് സ്‌ട്രീം ( കെ.എ.എസ്) 3ൽ സംവരണ സമുദായങ്ങൾക്ക് ഉയർന്ന പ്രായപരിധിയിൽ 50 വയസിന് മുകളിൽ വയസിളവ് നൽകേണ്ടെന്ന തീരുമാനം പിൻവലിക്കണമെന്ന് ബി.പി.ജെ.എസ് ( ഭാരതീയ പത്രിക ജനസമാജം ) ആവശ്യപ്പെട്ടു. 50 വയസു കഴിഞ്ഞ ഒന്നാം ഗസറ്റഡ് തസ്തികയിലുള്ളവർക്ക് കെ.എ.എസിന് അപേക്ഷിക്കാൻ അവസരം നൽകണമെന്ന് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.