കോതമംഗലം: നാഷണൽ ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ നിർദ്ദേശപ്രകാരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി കോടതി സമുച്ചയത്തിൽ ലോക് അദാലത്ത് നടത്തി. ശനിയാഴ്ച രാവിലെ 10 മുതൽ അഞ്ച് ബഞ്ചുകളിലായി നടന്ന ലോക് അദാലത്തിൽ കോടതികളിൽ നിലവിലുള്ള 200കേസുകളും വിവിധ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും കുടിശികയുള്ള 250 കേസുകളുമാണ് അദാലത്തിൽ പരിഗണിച്ചത്. അദാലത്തിന്റെ തലേ ദിവസം വരെ ലഭിച്ച പരാതികളും പരിഗണിച്ചിരുന്നു.ചെക്ക് തർക്കം, ബാങ്ക് ജപ്തി, തൊഴിൽ തർക്കം, വൈവാഹിക തർക്കങ്ങൾ, ഒത്തുതീർപ്പ് സാദ്ധ്യതയുള്ള ക്രിമിനൽ, ഫോറസ്റ്റ് കേസുകൾ എന്നിവയാണ് പരിഗണിച്ചത്. അദാലത്തിൽ പരിഗണിച്ച ക്രിമിനൽ കേസുകളിൽ 20 എണ്ണവും, ഫോറസ്റ്റ് കേസുകളിൽഅഞ്ച് എണ്ണവും, വൈവാഹിക കേസുകളിൽനാല്എണ്ണവും ഒത്തുതീർപ്പാക്കി. ബാങ്ക് സംബന്ധമായ കേസുകളിൽ 92 എണ്ണം തീർന്നു. ഒരു കോടിയിലധികം രൂപ സമാഹരിച്ചു.അദാലത്തിന് മജിസ്ട്രേറ്റ് മാരായ ടി.ബി. ഫസീല ,എം .എൻ മനോജ് തുടങ്ങിയവർ നേതൃത്വം നൽകി.