mla
ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണ സമിതി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണ സമിതിയും നോർത്ത് അമേരിക്കൻ മലയാളി മുസ്ലിം അസോസിയേഷനും എറണാകുളം അമൃത ഇൻസ്റ്റിട്ട്യൂട്ട് ഓഫ്‌ മെഡിക്കൽ സയൻസിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

എം.എം. ഹൈദ്രോസ്‌കുട്ടി അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ മിനി ലൈജു, ഫാദർ പ്രെയ്‌സ് തൈപ്പറമ്പിൽ ,ഡോ. ഹിസാം അഹമ്മദ്, സുജ അജിത്, കെ. ജയപ്രകാശ്, സഫ്വാൻ മടത്തിൽ, പികെ മുകുന്ദൻ, എ.വി. റോയി, ജോൺസൺ മുളവരിക്കൽ, വി.എക്സ്. ഫ്രാൻസീസ്, സിജു തറയിൽ, ഷെമീർ കല്ലുങ്കൽ, ബാബു കുളങ്ങര, ഡൊമിനിക്ക് കാവുങ്കൽ, സുലൈമാൻ അമ്പലപ്പറമ്പിൽ, പി.സി. നടരാജൻ എന്നിവർ സംസാരിച്ചു.