ilahia
മെഡിക്കല്‍ എന്‍ട്രസ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് കരസ്ഥമാക്കി കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രവേശനം കരസ്ഥമാക്കിയ ഫാത്തിമ.കെ.എമിന് പത്തനം തിട്ട ജില്ലാ കളക്ടർ പി.ബി. നൂഹ് ഐ എ എസ് ഇലാഹിയ പബ്ലിക് സ്ക്കൂളിന്റെ അവാർഡ് നൽകി ആദരിക്കുന്നു..

മൂവാറ്റുപുഴ: സി.ബി.എസ്.ഇ പരീക്ഷയിൽ ഇലാഹിയ പബ്ലിക് സ്‌കൂളിൽ നിന്ന് എല്ലാ വിഷയങ്ങൾക്കും എ വൺ കരസ്ഥമാക്കിയ കുട്ടികളെയും ഓരോ വിഷയങ്ങൾക്ക് ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കിയ കുട്ടികളെയും മെഡിക്കൽ എൻട്രൻസിൽ ഉയർന്ന റാങ്കോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയ കെ.എം. ഫാത്തിമയെയും സ്‌കൂളിൽ ആദരിച്ചു. പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി. നൂഹ് മുഖ്യ അതിഥിയായിിരുന്നു. അദ്ദേഹം കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസെടുത്തു. ഇലാഹിയ ട്രസ്റ്റ് ജനറൽ സെക്രട്ടറി പി.എം. അസീസ്, സ്‌കൂൾ അക്കാഡമിക് ഡയറക്ടർ ഇ.കെ. മുഹമ്മദ് ഷാഫി, ഇലാഹിയ ട്രസ്റ്റ് സെക്രട്ടറി അഡ്വ. ടി.എസ്. റഷീദ്, ഇലാഹിയ പബ്ലിക് സ്‌കൂൾ മാനേജർ എം.എം. മക്കാർ, ചെയർമാൻ എം.കെ. മൊയ്തീൻ ഹാജി, പ്രിൻസിപ്പൽ അനുജി ബിജു എന്നിവർ സംസാരിച്ചു. സ്‌കൂൾ ഹെഡ് ബോയ് ഹാഫിസ് ഷെഫീക്ക് നന്ദി പറഞ്ഞു. അദ്ധ്യാപകരെയും അനുമാദിച്ചു.