നെടുമ്പാശേരി: സിയാൽ ടാക്‌സി ഓപ്പറേറ്റേഴ്‌സ് വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ ഓഫീസ് അൻവർ സാദത്ത് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് സൗജന്യ ജീവിത ശൈലി രോഗനിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു.
സൊസൈറ്റി പ്രസിഡന്റ് പി.ജെ. ജോയ് അദ്ധ്യക്ഷത വഹിച്ചു. നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി എൽദോ, പഞ്ചായത്ത് അംഗം വി.വൈ. ഏല്യാസ്, സിയാൽ ജനറൽ മാനേജർ വി. ജയരാജൻ, സിയാൽ ടാക്‌സി സൊസൈറ്റി ബോർഡ് അംഗം ടി.വൈ. എൽദോ,പി.വൈ. വർഗീസ്, കെ.കെ. താരുകുട്ടി, സി.വൈ. ശാബോൾ എന്നിവർ സംസാരിച്ചു. സൊസൈറ്റി സെക്രട്ടറി വിനോദ് ചന്ദ്രൻ സ്വാഗതവും, വൈസ് പ്രസിഡന്റ് ബൈജു എം. കുമാർ നന്ദിയും പറഞ്ഞു.
എയർപോർട്ട് നിർമ്മാണത്തിനായി വീടും, സ്ഥലവും വിട്ട് നൽകിയവർക്ക് പുനരധിവാസ പാക്കേജിന്റെ ഭാഗമായി ടാക്‌സി പെർമിറ്റ് ലഭിച്ചിട്ടുള്ളവർ ചേർന്നാണ് സൊസൈറ്റി രൂപീകരിച്ചിട്ടുള്ളത്.