നെടുമ്പാശേരി: വിധവകളായ അമ്മമാർക്കും അവരുടെ മക്കൾക്കും സുരക്ഷിതമായി അന്തിയുറങ്ങുവാൻ ഭവനം നിർമ്മിക്കുന്നതിനായി അൻവർ സാദത്ത് എം.എൽ.എ നടപ്പാക്കുന്ന 'അമ്മക്കിളിക്കുട്' ഭവന പദ്ധതിയിൽ നിർമ്മിക്കുന്ന 36 -ാമത്തെ വീടിന് സ്പോൺസർ കുമാരി മെമ്മോറിയൽ ട്രസ്റ്റ് ചെയർമാൻ ബാബുരാജ് തറക്കല്ലിട്ടു.
ചെങ്ങമനാട് പഞ്ചായത്ത് എട്ടാം വാർഡിൽ ഒരു പെൺ കുട്ടിയുടെ മാതാവായ അമ്മിണിക്കുവേണ്ടിയാണ് വീട് നിർമ്മിക്കുന്നത്. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കപ്രശ്ശേരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സന്ധ്യാനാരായണ പിള്ള, രാജേഷ് മഠത്തിമൂല, ടി.എ അബ്ദുൾ ഖാദർ, ജെർളി കപ്രശ്ശേരി, കെ.എം അബ്ദുൾ ഖാദർ, എം.ബി രവി എന്നിവർ സംസാരിച്ചു. 510 ചതുരശ്ര അടിയിലാണ് ഈ ഭവനങ്ങൾ നിർമ്മിക്കുന്നത്. അമ്മക്കിളിക്കുട് പദ്ധതിയിൽ പൂർത്തിയായ 27 ഭവനങ്ങൾ ഇതിനകം കൈമാറി.