കൊച്ചി: ലോക പ്ലാസ്റ്റിക് സർജറി ദിനത്തോട് അനുബന്ധിച്ച് ജൂലായ് 15 മുതൽ 20 വരെ ആസ്റ്റർ മെഡ്‌സിറ്റിയിൽ സൗജന്യ പ്ലാസ്റ്റിക് സർജറി കൺസൾട്ടേഷൻ സംഘടിപ്പിക്കും. വൈകിട്ട് 3 മുതൽ 6 വരെയാണ് പരിശോധന. മുഖചർമത്തിലെ യുവത്വം വീണ്ടെടുക്കാനുള്ള ഫേഷ്യൽ റീജ്യുവനേഷൻ, സ്തന പുനർനിർമാണത്തിനുള്ള ഫാറ്റ് ഗ്രാഫ്റ്റിംഗ്, ശരീരത്തിലെ കൊഴുപ്പ് എടുത്തുകളയുന്ന ലിപോസക്ഷൻ, ശരീര സൗന്ദര്യം വീണ്ടെടുക്കാനുള്ള ബോഡി കോണ്ടൂറിംഗ്, മുഖത്തെ അല്ലെങ്കിൽ ശരീരത്തിലെ പാട് മാറ്റാനുള്ള സ്‌കാർ റിവിഷൻ, ചുണ്ടിന്റെ വലിപ്പം കുറയ്ക്കാൻ വർദ്ധിപ്പിക്കാനും പുരുഷൻമാരിലെ സ്തന വളർച്ച മാറ്റാനുള്ള ഗൈനക്കോമാസ്റ്റിയ കറക്ഷൻ, സ്തനത്തിന്റെ വലിപ്പം കൂട്ടാനും കുറയ്ക്കാനും, വയറ് കുറയ്ക്കാനുള്ള അബ്ഡമിനോപ്ലാസ്റ്റി അഥവ ടമ്മി ടക്ക്, മൂക്കിന്റെ ഘടന ശരിയാക്കാനുള്ള റിനോപ്ലാസ്റ്റി, കൺപോളയുടെയും കണ്ണിന്റെ തന്നെയും വൈകല്യങ്ങൾ മാറ്റാനുള്ള ബ്ലെഫാരോപ്ലാസ്റ്റി, മുറിച്ചുണ്ട്, അണ്ണാക്കിലെ വിള്ളൽ എന്നിവയ്ക്കുളള പ്ലാസ്റ്റിക് സർജറി എന്നിവയ്ക്കാണ് സൗജന്യ കൺസൾട്ടേഷൻ. വിശദ വിവരങ്ങൾക്ക്: 8111998139.