അങ്കമാലി: ശബരി റെയിൽ പാതയുടെ കാര്യത്തിൽ കേന്ദ്രസർക്കാർ കാലുമാറിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആരോപിച്ചു.ബെന്നി ബഹനാൻ എം.പിയുടെ ചാലക്കുടി ലോകസഭ മണ്ഡലത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി അങ്കമാലിയിൽ തുറന്ന ഓഫീസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാന സർക്കാർ പകുതി ചെലവ് വഹിച്ചിട്ടാണെങ്കിലും പദ്ധതി യാത്ഥാർഥ്യമാക്കണം.രാജ്യത്തിന്റെ പ്രധാന തീർത്ഥാടന കേന്ദ്രമായ ശബരിമലയുടെ പ്രാധാന്യം ഉൾക്കൊണ്ടുള്ള നടപടി കേന്ദ്ര,സംസ്ഥാന സർക്കാരുകൾ സ്വീകരിക്കണം.ശബരിപാതയുടെ വിഷയത്തിൽ കേന്ദ്രസർക്കാർ തെറ്റായ സമീപനം
എടുത്തിരിക്കുകയാണ്.പാതയുടെ നിർമാണത്തിന്റെ മുഴുവൻ ചെലവും റെയിൽവേ വഹിക്കുമെന്ന ധാരണയായോടെയാണ് ശബരി പാതയുടെ നിർമാണം തുടങ്ങിയത്.അങ്കമാലി മുതൽ കാലടി വരെ ഒരു പാലത്തിന്റെ നിർമ്മാണം വരെയുള്ള പണികൾ പൂർത്തിയായി.ഇതുവരെയുള്ള നിർമാണത്തിനായി റെയിൽവേ പണം ചോദിക്കുകയോ സംസ്ഥാന സർക്കാർ കൊടുക്കുകയോ ചെയ്തിട്ടില്ല.എന്നാൽ ഇപ്പോൾ ചെലവിന്റെ പകുതി
സംസ്ഥാന സർക്കാർ വഹിക്കണമെന്ന് നിലപാട് സ്വീകരിച്ചിരിക്കുകയാണ്കേന്ദ്രസർക്കാർ.കഴിഞ്ഞ യു.ഡി.എഫ്.സർക്കാരിന്റെ കാലത്ത് അന്നത്തെപ്രധാനമന്ത്രി മൻമോഹൻ സിങ് ഇടപെട്ട് പ്രശ്‌നം പരിഹരിക്കാമെന്നു പറഞ്ഞ് നടപടികൾ നീക്കിയതാണ്.എന്നാൽ ഇപ്പോൾ കേന്ദ്രസർക്കാർ
കാലുമാറി.കേന്ദ്രസർക്കാരിന്റെ തെറ്റായ തീരുമാനം തിരുത്തണമെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.മുൻ എം.എൽ.എ. പി.ജെ.ജോയി അദ്ധ്യക്ഷത വഹിച്ചു.ബെന്നി ബഹനാൻ എം.പി. മുഖ്യപ്രഭാഷണം നടത്തി. എം.എൽ.എമാരായ റോജിഎം.ജോൺ,അൻവർസാദത്ത്,വി.പി.സജീന്ദ്രൻ,എൽദോസ് കുന്നപ്പിള്ളി, എന്നിവർ പ്രസംഗിച്ചു.