കൊച്ചി: അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിലെ പത്തോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മൂന്നാം വാർഷിക പത്തോളജി അപ്‌ഡേറ്റ് സമ്മേളനം അമൃത ഹോസ്പിറ്റലിൽ നടത്തി. അമൃത സ്‌കൂൾ ഒഫ് മെഡിസിൻ പ്രിൻസിപ്പൽ ഡോ. വിശാൽ മാർവഹ ഉദ്ഘാടനം ചെയ്തു. ഡോ.അമിതാഭ് ശ്രീവാസ്തവ, ഡോ. ഫിയോന കാംബെൽ തുടങ്ങിയവർ പങ്കെടുത്തു. മുന്നൂറോളം പത്തോളജിസ്റ്റുകൾ, ഗാസ്‌ട്രോ എന്ററോളജിസ്റ്റുകൾ, നേപ്പാൾ, ആസ്‌ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ നൂറോളം ഇൻസ്റ്റിറ്റ്യൂഷനുകളിൽ നിന്നുമുള്ള ഗാസ്‌ട്രോ ഇന്റസിറ്റിനൽ സർജൻമാർ തുടങ്ങിയവർ പങ്കെടുത്തു.