ആലുവ: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നടന്ന എസ്.എഫ്.ഐ അതിക്രമത്തിൽ പ്രതിഷേധിച്ച് എ.ഐ.എസ്.എഫ് ആലുവയിൽ പ്രകടനം നടത്തി. കലാലയങ്ങളിൽ നടക്കുന്ന ഏക സംഘടനാവാദവും അക്രമ പരമ്പരയും തിരുത്തേണ്ടതാണെന്നും സർഗാത്മകതയും സൗഹൃദവുമാണ് ക്യാമ്പസിൽ ഉണ്ടാവേണ്ടതെന്നും ജനാധിപത്യ പ്രസ്ഥാനങ്ങളാണ് കലാലയങ്ങളിൽ പ്രവർത്തിക്കേണ്ടതെന്നും സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.ജെ. ജോയ്‌സ് പറഞ്ഞു.
എസ്.എഫ്.ഐ അക്രമത്തിനെതിരെ എ.ഐ.എസ്.എഫ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ ഉണ്ടായ പൊലീസ് ലാത്തിച്ചാർജിൽ എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് എം.ആർ. ഹരികൃഷ്ണൻ പ്രതിഷേധിച്ചു. ആലുവ മണ്ഡലം സെക്രട്ടറി സി.എ. ഫയാസ് അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി എ.എ.സഹദ്, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം അനസ് കരീം, അൻവർ അലി, ശരണ്യ, അഫ്രീദി, ആബിദ് തുടങ്ങിയവർ സംസാരിച്ചു.