കൊച്ചി: പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരിയെ കാണാനില്ലെന്ന വാർത്ത വ്യാജമെന്ന് സാക് ഫിലിംസ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജേശ്വരിയെ കാണ്മാനില്ലെന്നും സിനിമാ പ്രവർത്തകർ തടഞ്ഞുവെച്ചിരിക്കുന്നു എന്നുമാണ് വാർത്ത വന്നത്. എന്നാൽ രാജേശ്വരി സ്വന്തം വീട്ടിൽ ഉണ്ടായിരുന്നുവെന്നും കാണാതായെന്ന് പറയുന്നദിവസം രാജേശ്വരി ആശുപത്രിയിൽ ആയിരുന്നുവെന്നും സാക് ഫിലിംസ് മാനേജർ ജമിൻദാസ് പറഞ്ഞു. സാക് ഫിലിംസിന്റെ ബാനറിൽ ചിത്രീകരിക്കുന്ന പുതിയ ചിത്രത്തിൽ രാജേശ്വരി അഭിനയിക്കുന്നുണ്ട്. രാജേശ്വരിയുടെ പണം തട്ടിയെടുത്തെന്നതും തെറ്റാണെന്നും രാജേശ്വരിയുമായി ഒരു തരത്തിലുള്ള പ്രശ്‌നവുമില്ലെന്നും അവർ ആശുപത്രിയിൽ ചികിത്സയിലാണെന്നും ജെമിൻദാസ് പറഞ്ഞു.