നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ വിദേശനാണ്യവിനിമയ സ്ഥാപനമായ തോമസ് കുക്ക് (ഇന്ത്യ) റിസർവ് ബാങ്ക് ചട്ടങ്ങളും മറ്റു നിയമങ്ങളും കർശനമായി അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് മാനേജ്മെന്റ് പ്രതിനിധികൾ അറിയിച്ചു. മറിച്ചുള്ള ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണ്.

കഴിഞ്ഞ ഏപ്രിൽ 29ന് കസ്റ്റംസ് അധികൃതർ ആവശ്യപ്പെട്ടതു പ്രകാരം രണ്ട് വർഷ കാലയളവിൽ നടന്ന ഇടപാടുകളുടെ വിശദവിവരങ്ങൾ കൈമാറിയിട്ടുണ്ട്. അതിനു ശേഷം അധികൃതരുടെ ഒരു നിർദേശവും ഉണ്ടായിട്ടില്ലെന്നും മാനേജ്മെന്റ് അവകാശപ്പെട്ടു.