ഫോർട്ട് കൊച്ചി: ഒന്നേകാൽ കിലോ കഞ്ചാവുമായി 2 പേരെ കൊച്ചി എക്സൈസ് വിഭാഗം തോപ്പുംപടിയിൽ നിന്നും അറസ്റ്റ് ചെയ്തു. വടുതല ചങ്ങനാത്ത് വീട്ടിൽ ആകാശ് (25) പച്ചാളം തുണ്ടിപറമ്പിൽ അരുൺകുമാർ (24) എന്നിവരാണ് അറസ്റ്റിലായത്. മൾട്ടി ലെവൽ മാർക്കറ്റ് ബിസിനസി​നി​ടെയാണ് കഞ്ചാവ് കച്ചവടം. കാസർകോട് നിന്ന് വാങ്ങുന്ന കഞ്ചാവ് ട്രെയിൻ മാർഗം തൃശൂരിൽ എത്തിക്കും. പണമിടപാട് ബാങ്ക് വഴിയാണ്. സി.ഐ.ശശികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.