തൃക്കാക്കര: പി.ടി.തോമസ് എം.എൽ.എ. ഏർപ്പെടുത്തിയ മഹാത്മജി അവാർഡ് 2019 മജീഷ്യൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു.' ഭാരത മാതാ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി.ടി.തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ സർക്കാർ ,എയിഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ,വി. എച്ച്.എസ്.ഇ. പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്കും, കോളേജുകളിൽ ബിരുദ പരീക്ഷകളിൽ 85 ശതമാനത്തിനു മുകളിൽ മാർക്ക് ലഭിച്ചവർക്കും, എസ്.സി, എസ്.ടി വിഭാഗത്തിൽ 75 ശതമാനത്തിനു മുകളിൽ മാർക്ക് നേടിയവർക്കും, 100 ശതമാനം വിജയം നേടിയ സ്കൂളുകളേയും, വ്യക്തിഗത നേട്ടങ്ങൾ കൈവരിച്ചവരെയുമാണ് ആദരിച്ചത്. തൃക്കാക്കര നിയോജക മണ്ഡലത്തിനു പുറമെ കളമശ്ശേരി,തൃപ്പൂണിത്തുറ, കൊച്ചി, എറണാകുളം, കുന്നത്തുനാട് ,ആലുവ എന്നിവിടങ്ങളിലെ കോളേജുകളേയും, സ്കൂളുകളേയും ഉൾപ്പെടുത്തിയാണ് അവാർഡുകൾ നൽകിയത്.67 സ്കൂളുകൾ, 13 കോളേജുകളിൽ നിന്നായി 1500 കുട്ടികൾക്ക് അവാർഡ് നൽകി. തുല്യതാ പരീക്ഷയിൽ പത്താം ക്ലാസ്സ് പാസ്സായ 40 നും 50 നും ഇടയിലുള്ളവരെയും ആദരിച്ചു.പ്രശസ്തിപത്രവും, ഫലകവും, പുസ്തകങ്ങളും, കറിവേപ്പില തൈകളുമാണ് പുരസ്കാരങ്ങളായി നൽകിയത്.പുരസ്കാര വിതരണ ചടങ്ങിൽ എം.പി.മാരായ ബന്നി ബഹനാൻ, ഹൈബി ഈഡൻ , രമ്യ ഹരിദാസ്‌ ,മേയർ സൗമിനി ജയിൻ,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ മുത്തലിബ്, യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ സേവ്യർ തായങ്കേരി, സിനിമ താരങ്ങളായ നീരജ് മാധവ്, നൂറിൻ ഷരീഫ്, പൂജ പ്രേം , ,സാനിയ അയ്യപ്പൻ, ഗൗരിശങ്കരി എന്നിവർ പങ്കെടുത്തു.