കൊച്ചി : തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ അഴിമതിയും കെടുകാര്യസ്ഥതയും തടയാനുള്ള സംവിധാനം ഫലപ്രദമായി പ്രവർത്തിച്ചിരുന്നെങ്കിൽ ചുവപ്പുനാടയുടെ രക്തസാക്ഷികൾ നമ്മുടെ നാട്ടിലുണ്ടാവില്ലായിരുന്നെന്ന് ജസ്റ്റിസ് എം.ആർ. ഹരിഹരൻനായർ പറഞ്ഞു. പ്രവാസി ലീഗൽസെൽ സംഘടിപ്പിച്ച നിയമവേദി സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസ് ക്ളബ് ഹാളിൽ നടന്ന സെമിനാറിൽ പ്രവാസി ലീഗൽ സെൽ ദേശീയ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം, കേരള ചാപ്റ്റർ പ്രസിഡന്റ് അഡ്വ. ഡി.ബി. ബിനു, ലത്തീഫ് തെച്ചി, പ്രസ് ക്ളബ് സെക്രട്ടറി സുഗതൻ. പി. ബാലൻ, സെജി മുത്തേരിൽ എന്നിവർ പ്രസംഗിച്ചു.